Showing posts with label Vegan. Show all posts
Showing posts with label Vegan. Show all posts

Thursday, December 31, 2020

Nutritional Value of Onam Sadya

 

ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതമായതുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങള്‍ എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. സദ്യയിലെ ഓരോ കറിക്കൂട്ടും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്.


ചോറ്

തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറില്‍ ബികോംപ്ലക്‌സ് വിറ്റമിനുകളായ തയമിന്‍, റൈബോഫ്‌ലവിന്‍, നിയാസിന്‍ എന്നിവയും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗ്ലൈസീമിക് സൂചകം കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ജീവിത ശൈലീരോഗം ഉള്ളവര്‍ക്കും ഗുണം ചെയ്യും. ഫൈറ്റോന്യൂട്രിയന്‍സിനാല്‍ സമ്പന്നമാണ് തവിട് കളയാത്ത അരി. ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ മാംഗനീസിന്റെ 80% തവിട് നീക്കാത്ത അരി നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ട് വരാന്‍ സഹായിക്കുന്നു.

പരിപ്പ്, നെയ്യ്, പപ്പടം

സാധാരണയായി സദ്യകളില്‍ ആദ്യം വിളമ്പുന്ന കറികളില്‍ ഒന്നാണിവ. പരിപ്പും പപ്പടവും നെയ്യും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതില്‍ ഇരുമ്പും പൊട്ടാസ്യവും ധാരാളമായിട്ടുണ്ട്. പരിപ്പിലുള്ള പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുന്നു.

നെയ്യില്‍ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കാഴ്ച്ചയ്ക്കും വിറ്റമാന്‍ ഇ ചര്‍മ്മത്തിനും വിറ്റാമിന്‍ ഡി കാത്സ്യം ആഗിരണം ചെയ്യാനും ആവശ്യമാണ്.

ഇഞ്ചിക്കറി

ഇഞ്ചിക്കറി നൂറുകറികള്‍ക്ക് തുല്യമാണ്. സദ്യകളില്‍ ഇലയുടെ മൂലയ്ക്കാണ് സ്ഥാനമെങ്കിലും ദഹനത്തെ സഹായിക്കുന്നതിനാല്‍ ഇഞ്ചിക്കറി ഇല്ലാതെന്ത് സദ്യ. ഇഞ്ചിയിലുള്ള ആന്റീഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, ഡി, ഇ, ബി, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം എന്നിവ ഇതിലുണ്ട്. വൈറസ്, ഫംഗസ്, വിഷ മാലിന്യങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്.

അച്ചാറുകള്‍

നാരങ്ങ, മാങ്ങ എന്നിവയിലുള്ള വിറ്റമിന്‍ സി, ഫ്‌ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. ധാതുലവണങ്ങള്‍ വിറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങിലെ സിട്രിക് ആസിഡ് ദഹനത്തിന് സഹായിക്കുന്നു.

കിച്ചടി

വെള്ളരിയ്ക്ക, ബീറ്റ്‌റൂട്ട് എന്നിവയാണ് കിച്ചടിക്കായി ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാന്‍ സഹായിക്കും. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വെള്ളരിയ്ക്ക മുമ്പിലാണ്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയ്യാറാക്കാവുന്നതാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. അല്‍ഫാകരോട്ടീന്‍, ബീറ്റാകരോട്ടീന്‍, നാരുകള്‍, വിറ്റമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ ഫലപ്രദമാണ് മത്തങ്ങ. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നു.

അവിയല്‍

വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് അവിയല്‍. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു.

സാമ്പാര്‍

സാമ്പാര്‍ സ്വാദിനു മാത്രമല്ല, ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ്. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ടുതന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍.

പുളിശ്ശേരി, മോര്, രസം

മോരില്‍ ധാരാളം കാത്സ്യവും വിറ്റമിന്‍ ഡിയും ഉണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, അയഡിന്‍, റൈബോഫ്‌ളൈവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സുഗന്ധ വ്യജ്ഞനങ്ങളാല്‍ തയ്യാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണ്ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഒണത്തിന് തയ്യാറാക്കാറുണ്ട്. അട പ്രഥമനും പാല്‍പ്പായസവുമാണ് പ്രധാനം. ശര്‍ക്കര ചേര്‍ത്ത് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായുണ്ട്. കാത്സയം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പാല്‍പായസം.

Monday, November 30, 2020

പരിപ്പ് കറി ( Mung Bean Curry South Indian)

 ചേരുവകള്‍:


ചെറുപയർ പരിപ്പ് –100 ഗ്രാം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
പച്ചമുളക് – 5 എണ്ണം
വെളിച്ചെണ്ണ – 20 മില്ലീഗ്രാം
നാളികേരം – അരമുറി
ജീരകം – ¼ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം :

ചെറുപയർ പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കിയ ശേഷം (മൂക്കരുത്) കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകം ചേർത്ത് നാളികേരം അരച്ചു ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ തീ കെടുത്തി വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കറിവേപ്പില തിരുമ്മി ഇടുക.

Saturday, October 31, 2020

Inji Curry (ഇഞ്ചിക്കറി)

 ചേരുവകൾ :


ഇഞ്ചി - 150 ഗ്രാം
തേങ്ങ - 1 കപ്പ്
പച്ചമുളക് - 4 എണ്ണം
മുളകുപൊടി - 1/4 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
വറ്റൽ മുളക് - 2 എണ്ണം
ചെറിയ ഉള്ളി - 3 എണ്
ണം ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വാളൻപുളി വെള്ളം - 2 ടേബിൾസ്പൂൺ
ശർക്കര - 1/2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ചുവടു കട്ടിയുള്ള ഒരു പാനിൽ തേങ്ങ വറുത്തെടുത്ത ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിച്ച് അരച്ചെടുക്കുക. ഇഞ്ചി ചെറുതായി അരിഞ്ഞെടുത്ത് അൽപം ഇഞ്ചി നീര് പിഴിഞ്ഞ് മാറ്റുക (ഇഞ്ചിയുടെ പശ പോകാൻ വേണ്ടി).
ചൂടായ വെളിച്ചെണ്ണയിൽലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് അരച്ച തേങ്ങയും ആവശ്യത്തിന് വെള്ളവും, ഉപ്പും, പുളി വെള്ളവും, ശർക്കരയും ചേർത്ത് തിളപ്പിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിച്ച ഇഞ്ചികറിയിലേക്ക് ചേർത്ത് ഉപയോഗിക്കുക.

Wednesday, September 30, 2020

Avial Recepie (അവിയൽ)


ചേരുവകള്‍:

1. പച്ചക്കറികൾ വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത്:

ചേന – ഒരു കപ്പ്
പച്ചക്കായ – അരക്കപ്പ്
അച്ചിങ്ങ ഒടിച്ചത് – കാൽ കപ്പ്
പടവലങ്ങ – കാൽ കപ്പ്
കാരറ്റ് – കാൽ കപ്പ്
മുരിങ്ങക്കായ – കാൽ കപ്പ്
വെള്ളരിക്ക – കാൽ കപ്പ്

2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

3. തൈര് – ഒരു കപ്പ്
4. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
പച്ചമുളക് – അഞ്ച്
ജീരകം – അര െചറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
5. വെളിച്ചെണ്ണ – അരക്കപ്പ്

പാകം െചയ്യുന്ന വിധം :

∙ ഒന്നാമത്തെ ചേരുവ (പച്ചക്കറികൾ) നന്നായി കഴുകി ഉരുളിയിലാക്കി രണ്ടാമത്തെ േചരുവ േചർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ഇതിലേക്കു തൈരു േചർത്ത് അടുപ്പിൽ വച്ചു െചറു ചൂടിൽ അടച്ചു വച്ചു േവവിക്കുക.
∙ പച്ചക്കറികൾ വെന്ത ശേഷം അടപ്പു മാറ്റി വെള്ളം വറ്റിച്ചെടുക്കണം.
∙ നാലാമത്തെ േചരുവ ചതച്ചതും കറിവേപ്പിലയും േചർത്തിളക്കി ആവി വരുമ്പോൾ വാങ്ങി െവളിച്ചെണ്ണയും ചേർത്തിളക്കുക.

Avial Recepie (അവിയൽ)