Pages

Thursday, April 1, 2021

പെസഹ അപ്പവും തേങ്ങാപ്പാലും

‘Pesaha’ appam is a must on Maundy Thursday in many Christian households in Kerala



ചേരുവകൾ


  1. അരിപ്പൊടി: 2 കപ്പ് (വറുത്തത്)
  2. തേങ്ങ ചിരകിയത് : ഒന്നേകാൽ കപ്പ്
  3. ഉഴുന്ന് : ഒരു പിടി (വെള്ളത്തിൽ കുതിർക്കണം)
  4. ചുവന്നുള്ളി : 5-6
  5. വെളുത്തുള്ളി - 2 അല്ലി
  6. ജീരകം - കാൽ സ്പൂൺ
  7. ഉപ്പ് - ആവശ്യത്തിന്
  8. വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ വെള്ളത്തിൽ കുതിർത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തിൽ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. അടയും മറ്റും ഉണ്ടാക്കുന്നതിനായി ഉരുളകളാക്കാവുന്നതുപോലെ കുഴച്ചാൽ മതിയാവും. (ചിലയിടങ്ങളിൽ കുഴമ്പ് രീപത്തിലാക്കിയ ശേഷം അപ്പച്ചെമ്പിൽ പാത്രത്തിൽ വേവിച്ചെടുക്കാറുണ്ട്. ) ഈ കൂട്ട് മൂന്ന് മണിക്കൂറെങ്കിലും വയ്ക്കാം. ശേഷം മാവ് ഉരുളകളാക്കി ചെറിയ വാഴയിലകളിൽ പരത്തിയ ശേഷം വാഴയില മടക്കി. അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് വേവിക്കാം. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാർ.

തേങ്ങാ പാലിന്

  1. തേങ്ങ - മൂന്ന്
  2. ശർക്കര - ഒരുകിലോ
  3. ഏലയ്ക്ക - 10
  4. ചുക്ക് - ഒരിഞ്ചിന്റെ രണ്ടു കഷണം
  5. ജീരകം - ഒരു ചെറിയ സ്പൂൺ
  6. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

തേങ്ങ നന്നായി അരച്ചു പിഴിഞ്ഞു തേങ്ങാപ്പാൽ എടുക്കുക. പാലിൽ, ശർക്കര ഉരുക്കിയ പാനി അരിച്ചതും ചുക്കും ജീരകവും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് അടുപ്പിൽ വച്ചിളക്കി കുറുക്കി വാങ്ങുക. തയാറാക്കിയ അപ്പം ചെറിയ കഷണങ്ങളാക്കി മുറിച്ച് പാലിൽ മുക്കി കഴിക്കാം.


No comments:

Post a Comment