Pages

Wednesday, July 31, 2019

Koorka Ularth

കൂര്‍ക്ക - 1/4കിലോ 
ചതച്ച ഉണക്കമുളക് - 1 ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍ 
സവാള - 1 വലുത് 
കറിവേപ്പില - 2 തണ്ട് 
കടുക് - 1/2 ടീസ്പൂണ്‍ 

ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ - ആവശ്യത്തിന്......

വൃത്തിയാക്കിയ കൂര്‍ക്ക ചെറുതായി നുറുക്കി ഉപ്പും ചേര്‍ത്ത് വേവിച്ചു വെക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില, ചെറുതായി അരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ചുവന്നു മൂത്ത് വരുമ്പോള്‍ അതിലേക്ക് ചതച്ച ഉണക്കമുളക്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചു അതിലേക്ക് വേവിച്ച കൂര്‍ക്ക കൂടി ചേര്‍ത്ത് യോജിപ്പിച്ചു അല്പസമയം ചെറുതീയില്‍ വച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റാം.